എന്താണ് ആർത്രോസ്കോപ്പി ?
ചെറിയ സുഷിരങ്ങളിലൂടെ നേർത്ത ക്യാമറ പ്രവേശിപ്പിച് സന്ധികളുടെ ഉൾഭാഗം (joint cavity)
സ്ക്രീനിൽ കണ്ട് ചെയ്യുന്ന ശസ്ത്രക്രിയയാണ് ആർത്രോസ്കോപ്പി.
'ആർത്രോ' എന്നത് സന്ധികളെയും, 'സ്കോപ്പി' എന്നത് ശരീരത്തിനുള്ളിൽ കയറ്റാവുന്ന നേർത്ത ക്യാമറ ഉപയോഗിച്ചുള്ള സർജറികളെയും സൂചിപ്പിക്കുന്നു. സർജറിക്ക് ഉപയോഗിക്കുന്ന മുറിവുകൾ വളരെ ചെറുതായതിനാൽ
താക്കോൽ ദ്വാര ശസ്ത്രക്രിയ അഥവാ കീഹോൾ സർജറി എന്നും പൊതുവേ അറിയപ്പെടുന്നു.
പ്രയോജനങ്ങൾ
ഒരു ബട്ടൺ ഹോളിന്റെ ( KEY HOLE )വലുപ്പത്തിലുള്ള ചെറിയ സുഷിരങ്ങളിലൂടെയാണ് ശസ്ത്രക്രിയയ്ക്ക് ആവശ്യമുള്ള ക്യാമറയും ഉപകരണങ്ങളും കയറ്റുന്നത്.
മുറിവുകളുടെ വലിപ്പം ചെറുതായതിനാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയും ബുദ്ധിമുട്ടുകളും കുറവാണ്. എന്നാൽ ഇതല്ല ആർത്രോസ്കോപിയുടെ പ്രധാന പ്രയോജനം.
അതിനേക്കാൾ ഉപരി സന്ധിയുടെ ഉൾവശം പല ദിശകളിൽ നിന്നും സമീപിക്കാം എന്നതാണ് ഈ ശസ്ത്രക്രിയാരീതിയെ മികച്ചതാക്കുന്നത്. ഓപ്പൺ സർജറിയെ അപേക്ഷിച്ചു എത്തിപ്പെടാൻ പ്രയാസകരമായ പല മൂലകളിലേക്ക് കാഴ്ച എത്തിക്കുവാനും ഉപകരണങ്ങൾ കടത്തുവാനും ഈ സാങ്കേതിക വിദ്യ സഹായിക്കുന്നു.
ഏതൊക്കെ സർജറികൾ
സന്ധികൾക്കുള്ളിൽ ആവശ്യമായ സൂക്ഷ്മമായ ശസ്ത്രക്രിയകൾക്കാണ് ആർത്രോസ്കോപ്പി (ARTHROCOPIC SURGERY) ഉപയോഗിക്കുന്നത്. പൊട്ടിയ ലിഗമെന്റുകൾ (ACL, PCL) പുനർനിർമ്മിക്കുവാനും പരിക്ക് പറ്റിയ മറ്റ് ഘടനകൾ തയ്ക്കുവാനും ആർത്രോസ്കോപ്പിയാണ് മികച്ചത്. സന്ധികൾക്കുള്ളിൽ നിന്നും ബയോപ്സി എടുക്കുവാനും ചെറിയ ട്യൂമറുകൾ നീക്കം ചെയ്യുവാനും ആർത്രോസ്കോപ്പി ഉപയോഗിക്കാം. സന്ധിയുടെ അനക്കത്തെ തടസ്സപെടുത്തുന്ന ലൂസ് ബോഡി, സൈനോവിയത്തിന്റെ അമിത വളർച്ച എന്നിവ നീക്കം ചെയ്യാനും ഉപയോഗിക്കാം.
തരുണാസ്ഥിയിൽ (cartilage defects) രൂപപ്പെടുന്ന ചെറിയ തേയ്മാനങ്ങൾക്കും പരുക്കുകൾക്കും അർത്രോസ്കോപി ഉപയോഗിച്ചുള്ള പരിഹാരമാർഗങ്ങളുണ്ട്. കൂടാതെ സന്ധികളോട് ചേർന്ന സിസ്റ്റുൾ നീക്കം ചെയ്യുവാനും പഴുപ്പ് കഴുകി കളയുവാനും ഈ ശസ്ത്രക്രിയാ രീതി ഉപയോഗിക്കാറുണ്ട്.
ഏതൊക്കെ സന്ധികൾ
കാൽമുട്ടിലും തോളിലും (Knee & Shoulder Sports injuries) ആണ് ആർത്രോസ്കോപ്പി വിപുലമായി ഉപയോഗിക്കാറുള്ളത്. ഈ രണ്ടു സന്ധികളിലും ക്യാവിറ്റി താരതമ്യേന കൂടുതൽ വ്യാപ്തിയുണ്ട് എന്നുള്ളത് കൊണ്ട് ക്യാമറയും മറ്റു ഉപകരണങ്ങളും കയറ്റുവാൻ എളുപ്പമാണ് എന്നത് കൊണ്ടാണിത്. സ്പോർട്സിലും മറ്റു അപകടങ്ങളിലും ജോയിന്റിനകത്തുള്ള പരുക്കുകൾ കൂടുതലായി സംഭവിക്കുന്നതും ഈ രണ്ട് സന്ധികളിലാണ്. തോളിൽ കീറിയ റോട്ടേ റ്റർ കഫ് തയ്ക്കുവാനും കുഴ കൂടെ കൂടെ തെറ്റുന്നത്തിനുള്ള ശസ്ത്രക്രിയയ്ക്കും, കാൽമുട്ടിൽ ACL, PCL മുതലായ ലിഗമെന്റുകൾ (Ligaments) പുനർനിർമ്മിക്കുവാനും മെനിസ്കസ് (Meniscus) തയ്ക്കുവാനും ആണ് ആർത്രോസ്കോപ്പി വിപുലമായി ഉപയോഗിക്കുന്നത്.
Hip, wrist ankle മുതലായ ചെറുതും വലുതുമായ മറ്റ് പല സന്ധികളിലും ആർത്രസ്കോപ്പി ഉപയോഗിച്ചു ശസ്ത്രക്രിയകൾ ചെയ്യാം.
*കാൽമുട്ടിലെ ലിഗമെന്റുകളും സ്പോർട്സ് പരിക്കുകളും*
ഓടുകയും ചാടുകയും വേഗതയേറിയ കളികളിൽ ഏർപ്പെടുമ്പോഴും കാൽ മുട്ടിനു പല തരത്തിലുള്ള പരിക്കുകൾ പറ്റാം (Sports injuries).
ധാരാളം പേശികളുടെയും ലിഗമെന്റുകളുടെയും കൂട്ടായ പ്രവർത്തനമാണ് ശരീരഭാരവും വഹിച്ച് കുഴ തെറ്റാതെ ചലിക്കാൻ കാൽമുട്ടിനെ സഹായിക്കുന്നത്. തുടയെല്ലും (ഫീമർ) കണങ്കാലിലെ (ടിബിയ) എല്ലും ചേരുന്നിടത്തു രൂപപ്പെടുന്ന വളരെ സങ്കുചിതമായ ഒരു സന്ധിയാണ് കാൽ മുട്ട്. ഈ രണ്ട് എല്ലുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ധാരാളം ലിഗമെന്റുകൾ ഉണ്ട്. ചിലത് മുട്ടിന് ഉള്ളിലും ചിലത് പുറമെയും ആയി സ്ഥിതി ചെയ്യുന്നു.
*പ്രധാനപെട്ട ലിഗമെന്റുകൾ ഏതെല്ലാം?*
മുട്ടിന്റെ ഇരുവശങ്ങളിലായി *കൊളാറ്ററൽ* (MCL/LCL) ലിഗമെന്റുകൾ സ്ഥിതി ചെയുന്നു. ഇവ മുട്ടിനെ വശങ്ങളിലേക്ക് തെറ്റുന്നത് തടയുന്നു. ക്രൂശിയറ്റ് ലിഗമെന്റുകൾ മുട്ടിന്റെ ഉൾഭാഗത്ത് കുരിശിന്റെ ആകൃതിയിൽ പരസ്പരം പിണഞ്ഞു സ്ഥിതി ചെയ്യുന്നു (Anterior cruciate ligament ACL, Posterior cruciate ligament PCL). ഇവ മുട്ടിന്റെ എല്ലുകൾ മുൻപിലേക്കും പിറകിലേക്കും തെറ്റി പോകുന്നത് തടയുന്നു. മെനിസ്കസ് (Meniscus) മുട്ടിന്റെ ഉള്ളിൽ ഒരു കുഷ്യൻ പോലെ പ്രവർത്തിക്കുന്നു. ലിഗമെന്റുകളുടെ ഗണത്തിൽ പെടാത്ത ഇവ കാൽമുട്ടിലെ പ്രതലങ്ങൾ തമ്മിൽ ഉരസുന്നതും തമ്മിൽ തെറ്റി പോകുന്നതും തടയുന്നു. കാൽമുട്ടിലെ ചിരട്ടയെ തുടയെല്ലിനോട് ചേർക്കുന്ന ലിഗമെന്റുണ്ട് ( *MPFL* ). ഇത് പൊട്ടുന്നത് കൂടെക്കൂടെ ചിരട്ട തെറ്റുവാൻ കാരണമാകുന്നു.
*പരിക്കുകളുടെ ലക്ഷണം*
വേഗത കൂടിയ കളികൾക്കിടയിലാണ് കാൽമുട്ടിന് പൊതുവെ പരിക്കുകൾ പറ്റാറുള്ളത്. വേഗത്തിൽ വന്നു കാല് കുത്തിയ ശേഷം വശങ്ങളിലേക്ക് തിരിയുന്നത് പരിക്കിന് കാരണമാകുന്നു. മുട്ടിനുള്ളിൽ നീരും കാൽ അനക്കുമ്പോൾ അതിശക്തമായ വേദനയുമാണ് തുടക്കത്തിൽ അനുഭവപ്പെടുക.ക്രൂശിയറ്റ്, കൊളാറ്ററൽ എന്നീ ലിഗമെന്റുകളുടെ ജോലി കാൽമുട്ടിന്റെ കുഴ തെറ്റാതെ കാക്കുന്നതാണ് (Knee dislocation). ഇവയ്ക്ക് പരിക്ക് പറ്റുമ്പോളുണ്ടാകുന്ന വേദനയും നീരും മൂന്ന് നാല് ആഴ്ചകളിൽ മാറുകയും പിന്നീട് നടക്കുമ്പോൾ മുട്ട് തെന്നുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് മൂലം രോഗിക്ക് പടികൾ ഇറങ്ങുന്നതിനും കളിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാവു. മെനിസ്കസിനുണ്ടാകുന്ന പരിക്കുകളിൽ നീര് മാറിയതിനു ശേഷവും വേദന നിലനിൽക്കുകയും മുട്ട് അനക്കുമ്പോൾ കൊളുത്തി പിടിക്കുന്ന വേദന ഉണ്ടാവുകയും ചെയുന്നു. ചില അവസരങ്ങളിൽ മെനിസ്കസിന്റെ കീറിയ ഭാഗം സന്ധിയുടെ ഇടയിൽ കുടുങ്ങി മുട്ട് അനക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവാം (Locked knee - Bucket handle tear of meniscus). നേരിട്ടുള്ള പരിശോധയക്ക് ശേഷം Xray, MRI, CT എന്നിവ ഉപയോഗിച്ചാണ് കാൽമുട്ടിലെ പരിക്കുകൾ നിർണ്ണയിക്കുന്നത്.
*ചികിത്സ*
ചില ലിഗമെന്റുകൾ പൊട്ടിയാൽ തുന്നി ചേർക്കുക സാധ്യമല്ല. ക്രൂശിയറ്റ് (ACL / PCL) ലിഗമെന്റുകൾ ആണ് ഇതിന് ഉദാഹരണം. മറ്റുള്ളവ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ ആണെങ്കിൽ ശസ്ത്രക്രിയയിലൂടെ തുന്നി ചേർക്കുവാൻ സാധിക്കും.
ഒരു നിശ്ചിത കാലാവധിക്ക് ശേഷമാണ് ചികിത്സ തേടുന്നതെങ്കിൽ തുന്നി ചേർക്കൽ (Repair) സാധ്യമല്ല. തുന്നി ചേർക്കൽ സാധ്യമല്ലാത്ത പരിക്കുകൾക്ക് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന ഗ്രാഫ്റ്റ് ഉപയോഗിച്ച് ലിഗമെന്റ് പുനർ നിർമ്മിക്കണം (PCL / ACL Reconstruction). പേശികളുടെ നാരുകളാണ് (tendon) ലിഗമെന്റ് പുനർ നിർമ്മിക്കുന്നതിനായി പൊതുവെ ഉപയോഗിക്കുന്നത്. മെനിസ്കസിനുണ്ടാകുന്ന പരിക്കിന്റെ സ്ഥാനം, ആഴം, പാറ്റേൺ, കാലാവധി എന്നിവയെ ആസ്പദമാക്കിയാവും ചികിത്സ നിർണയിക്കുക. മെനിസ്കസ് പരിക്ക് തുന്നിച്ചേർക്കാൻ സാധിക്കാത്ത തരത്തിലുള്ളതാണെങ്കിൽ വേദനയ്ക്ക് കാരണമായ കീറിയ ഭാഗം ഭേദപ്പെട്ട രീതിയിൽ രൂപപ്പെടുത്തി എടുക്കുന്നതാണ് ചികിത്സ (Meniscal Balancing).
എന്താണ് ആർത്രോസ്കോപ്പി അഥവാ കീ ഹോൾ ശസ്ത്രക്രിയ.?
ചെറിയ സുഷിരങ്ങളിലൂടെ നേർത്ത ക്യാമറ പ്രവേശിപ്പിച് സന്ധിയുടെ ഉൾഭാഗം
സ്ക്രീനിൽ കണ്ട് ചെയ്യുന്ന ശസ്ത്രക്രിയയാണ് ആർത്രോസ്കോപ്പി (കീ ഹോൾ സർജറി ). മറ്റു സുഷിരങ്ങളിലൂടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങളും നൂലും ഗ്രാഫ്റ്റും പ്രവേശിപ്പിക്കാം. തുറന്നുള്ള ശസ്ത്രക്രിയയിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സന്ധിയുടെ ഉൾ ഭാഗങ്ങളിലേക്ക് എത്തിപ്പെടാനും ഉപകരണങ്ങൾ പ്രവേശിപ്പിക്കുവാനും പ്രയാസമാണ്. ഇത് സാധിക്കും എന്നതാണ് ആർത്രോസ്കോപിയുടെ പ്രധാന പ്രയോജനം. മുറിവുകളുടെ വലിപ്പം ചെറുതായതിനാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയും ബുദ്ധിമുട്ടുകളും കുറവാണ്.
*വ്യായാമവും പരിക്കുകളും*
സന്ധികളുടെ ചുറ്റുമുള്ള പേശികളുടെ ബലം കൂട്ടുന്നത് കളികൾക്കിടയിലെ പരിക്കുകൾ ഉണ്ടാകുവാനുള്ള സാധ്യത കുറയ്ക്കുന്നു (Knee strengthening exercises). ഒരു തെറാപ്പിസ്റ്റിന്റെ മേൽനോട്ടത്തിൽ കൃത്യമായ അളവിലും രീതിയിലും വ്യായാമങ്ങൾ പരിശീലിക്കുന്നതാണ് ഉചിതം. ചികിത്സയുടെ ഭാഗമായും ശസ്ത്രക്രിയയ്ക്ക് ശേഷവും വ്യായാമങ്ങൾ നിർദ്ദേശിക്കാറുണ്ട്.
*പരിക്കുകൾ ഒഴിവാക്കാൻ.*
കാൽമുട്ടിലെ പേശികൾക്ക് ബലം കൂട്ടുക. ശരീരഭാരം കുറയ്ക്കുക. കളിക്കുന്നതിനുമുമ്പ് വാം അപ്പ് ചെയ്യുക. ശരിയായ പാദ സംരക്ഷകൾ ഉപയോഗിക്കുക.
*ഉപസംഹാരം*
സ്പോർട്സ് പരിക്കുകൾ കൃത്യമായ സമയത്ത് ചികിത്സിച്ചില്ലയെങ്കിൽ ഭാവിയിൽ സന്ധിയിൽ തേയ്മാനമുണ്ടാക്കാം. ഒരു ലിഗമെന്റിന്റെ പരിക്ക് പിന്നീട് മറ്റ് ലിഗമെന്റുകൾക്കും മെനിസ്കസിനും പരിക്കുണ്ടാകുന്നതിനും മുട്ടിന്റെ കുഴ തെറ്റുന്നതിനും കാരണമായേക്കാം. തുടക്കത്തിലെ തന്നെ ആധുനിക അറിവും സംവിധാനവും ഉപയോഗിച്ച് രോഗനിർണയവും ചികിത്സയും തേടുന്നതാണ് ഉചിതം.
Dr Unnikuttan D
Consultant Orthopedic Surgeon
Specialized in Joint Replacement & Arthroscopic Sports medicine
SUT Hospital, Pattom, Trivandrum
Cartilage is a thin, smooth bone variant found in all joints of the human body. The tips of the bones are covered by these so that the joints can move smoothly. Swelling or tenderness of cartilage in the joints causes arthritis. This condition can be caused by various diseases affecting the joints. The most common types of arthritis are Osteoarthritis and Rheumatoid arthritis.
Osteoarthritis is a condition in which the cartilage wears down over time (age related). Other one is Rheumatoid arthritis, an autoimmune and inflammatory disease in which the immune system attacks cartilage. High level of uric acid in the blood is the main cause of arthritis. Over weight accelerates the wear and tear of the knee joints. Weakness of the muscles near the knee and improper treatment of knee injuries are also reasons for the wear and tear of cartilage.
Arthritis is of many types and should be treated accordingly. X-rays and blood tests can help diagnose the condition. It is important to make sure that the cause of the cartilage loss is not an infection, tumor or injury in the knee. All these have to be treated immediately.
Severe complications and surgery can be avoided if diagnosed and treated early. Early detection of rheumatoid diseases such as rheumatoid arthritis can be controlled with medication. Long-term treatment of these diseases needs regular blood tests and dosage of the drug should be controlled accordingly. Osteoarthritis is generally expressed in old age, even though the symptoms appear at the age of forty. The wear and tear in cartilages can be controlled by the exercises prescribed by the doctor.
Unbearable knee pain can affect a patient's daily life like difficulty in walking, climbing stairs and get up from where you sit. Avoiding travel and exercise can also lead to and other mental and physical ailments. This is because of the severe wear and tear of cartilage which affects the joints. Attempts to regenerate cartilage through medication in degenerative joints have not been completely successful. Joint replacement surgery is a better solution for those who have been suffering from arthritis for a long time.
Dr Unnikuttan D
Orthopedic Surgeon - Trauma//Arthroplasty//Arthroscopy
SUT Hospital, Pattom // St Johns, Pirappancode
Trivandrum
വാർദ്ധക്യത്തിൽ വളരെ സാധാരണമായി കണ്ടു വരുന്ന പരിക്കാണ് ഇടുപ്പിനോട് ചേർന്നുള്ള തുടയെല്ലിലെ ഒടിവ്. പ്രായമാകുമ്പോൾ വീഴുവാനുള്ള സാധ്യത കൂടുകയും, വീഴുമ്പോൾ കൈ കുത്താനുള്ള ബാലൻസ് കുറയുകയും ചെയുന്നു. അതിനാൽ നടുവ് അല്ലെങ്കിൽ ഇടുപ്പ് തറയിൽ ഇടിച്ചു വീഴുവാനുള്ള സാധ്യത വളരെ കൂടുതലാണ്. വാർദ്ധക്യത്തിൽ പ്രത്യേകിച്ച് സ്ത്രീകളിൽ എല്ലുകൾക്ക് ബലക്ഷയം കാണപ്പെടുന്നതിനാൽ ചെറിയ വീഴ്ചകൾ പോലും ഇടുപ്പെല്ല് ഒടിയുന്നതിനു കാരണമാവും. ഈ വിധത്തിലുള്ള വീഴ്ചകളിൽ നട്ടെല്ലിലെ കശേരുക്കൾ ഒടിയുവാനുള്ള സാധ്യതയും കൂടുതലാണ്.
ലക്ഷണങ്ങൾ
വീഴ്ചയ്ക്ക് ശേഷം ഇടുപ്പിൽ ശക്തമായ വേദനയും കാലിൽ ഭാരം കൊടുക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകുന്നു. കിടക്കുന്ന അവസ്ഥയിൽ നിന്നും വശങ്ങളിലേക്ക് തിരിയുവാനും എണീറ്റ് ഇരിക്കാനും പറ്റാത്ത രീതിയിൽ ഇടുപ്പിൽ വേദന അനുഭവപ്പെടുന്നു. കാലിന്റെ നീളം അല്പം കുറഞ്ഞതായും പാദം പുറത്തേയ്ക്ക് തിരിഞ്ഞതായും കാണാം. ഇടുപ്പിൽ നീരും നിറവ്യത്യാസവും കണ്ടേക്കാം.
പ്രാഥമിക പരിചരണം
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാത്ത പക്ഷം ഒടിവിന് സമീപത്തുള്ള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്. എത്രയും വേഗം സ്ട്രെച്ച്റിൽ കിടത്തി ആംബുലൻസിൽ ഹോസ്പ്പിറ്റലിൽ എത്തിക്കുകയാണ് വേണ്ടത്. ഒരു ഡോക്ടറുടെയോ നഴ്സിന്റെയോ സഹായത്താൽ കാലിൽ ഭാരം തൂക്കുന്നത് വേദന കുറയ്ക്കാനായി ഉപകരിക്കും.
രോഗനിർണയം
പ്രാഥമിക പരിശോധനയിൽ സംശയം തോന്നിയാൽ എക്സ് റേ എടുത്താണ് ഒടിവ് ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നത്. വളരെ അപൂർവമായി മാത്രമേ CT സ്കാൻ MRI മുതലായവ വേണ്ടി വരികയുള്ളു.
ചികിത്സ
തുടയെല്ലിന്റെ മുകൾഭാഗം ഇടുപ്പിനോട് ചേരുന്ന ഭാഗത്താണ് ഒടിവ് സംഭവിക്കുന്നത്. ഒടിവിന് ശേഷം രോഗിക്ക് നിൽക്കുവാനോ ഇരിക്കുവാനോ സാധിക്കില്ല. ദീർഘനാൾ കിടപ്പിലാകുന്ന രോഗിക്ക് മറ്റ് പല അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുക്കുമ്പോൾ ശസ്ത്രക്രിയ നടത്തി വേദന അകറ്റി എത്രയും വേഗം എണീപ്പിച്ചു ഇരുത്തുകയും നടത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. എന്തെന്നാൽ വളരെ നാൾ കിടപ്പിലായവരിൽ പുറം പൊട്ടി വൃണങ്ങളാവുക, ശ്വാസ കോശത്തിൽ അണു ബാധ, കാലിലെ രക്തക്കുഴലുകളിൽ രക്തം കട്ട പിടിച്ചു സ്ട്രോക്, ഹൃദയഘാതം മുതലായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.
ഒടിവ് ക്യാപ്സൂളിനകത്തൊ പുറത്തോ എന്നതിനനുസരിച് ശസ്ത്രക്രിയ വ്യത്യസ്തമാണ്. ക്യാപ്സൂളിനകത്തുള്ള ഒടിവിൽ എല്ലിലേക്കുള്ള രക്തയോട്ടം കുറയാൻ സാധ്യതയുണ്ട്. അതിനാൽ ശസ്ത്രക്രിയ ചെയ്ത് ഇടുപ്പിലെ സന്ധി മാറ്റി വയ്ക്കണം. രോഗിയ്ക്ക് ഒടിവിന് മുൻപ് എത്രത്തോളം തേയ് മാനം ഉണ്ടായിട്ടുണ്ട് എന്നതിനനുസരിച്ച് സന്ധി മുഴുവനായോ ഭാഗികമായോ മാറ്റി വയ്ക്കുന്നു.
ക്യാപ്സൂളിനു പുറത്തുള്ള ഒടിവുകൾക്ക് എല്ലുകൾ തമ്മിൽ യോജിപ്പിക്കുവാനുള്ള ശസ്ത്രക്രിയ ആണ് ചികിത്സ. ഇതിനായി വിവിധ മാതൃകയിലുള്ള കമ്പി, സ്ക്രൂ, പ്ലേറ്റ് മുതലായവയിൽ നിന്നും ഒടിവിന്റെ രീതിയ്ക്ക് അനുസരിച് അനുയോജ്യമായത് തിരഞ്ഞെടുക്കുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയെ എത്രയും വേഗം വാൾക്കർ ഉപയോഗിച്ച് മുഴുവനായോ ഭാഗികമായോ കാല് കുത്തി നടത്തിച്ചു തുടങ്ങുന്നു.
Prevention
ഒടിവ് വന്നതിനു ശേഷം ചികിൽസിക്കുന്നതിനേക്കൾ എന്ത് കൊണ്ടും നല്ലത് ഒടിവ് വരാതെ നോക്കുന്നതാണ്. പതിവായി വ്യായാമം ചെയ്യുന്നത് പേശികളുടെ ബലവും ബാലൻസും നിലനിർത്താൻ സഹായിക്കുന്നു. ഇത് ഇടുപ്പ് ഇടിച്ചു വീഴുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു. പ്രായമായവരിൽ നേത്ര പരിശോധന നടത്തി കാഴ്ചക്കുറവ് പരിഹരിക്കുന്നത് വീഴ്ചകൾ കുറയ്ക്കും. പ്രായമായവർ ഉപയോഗിക്കുന്ന മുറികളിലും ബാത്ത് റൂമുകളിലും വരാന്തകളിലും വഴു വഴുപ്പും ചെരിവും ഒഴിവാക്കുക. അവർക്ക് പിടിച്ചു നടക്കുവാൻ റൈലുകൾ സ്ഥാപിക്കുന്നതും കയ്യിൽ വടി ഉപയോഗിക്കുന്നതും പരിഗണിക്കാവുന്നതാണ്. എല്ലുകളുടെ ബലക്ഷയം കണ്ടെത്തി യഥാസമയം അതിനുള്ള ചികിത്സ നൽകുന്നതും ഒടിവിനുള്ള സാധ്യത കുറയ്ക്കുന്നു
ഓടുകയും ചാടുകയും വേഗതയേറിയ കളികളിൽ ഏർപ്പെടുമ്പോഴും കാൽ മുട്ടിനു പല തരത്തിലുള്ള പരിക്കുകൾ പറ്റാം.
ധാരാളം പേശികളുടെയും ലിഗമെന്റുകളുടെയും കൂട്ടായ പ്രവർത്തനമാണ് ശരീരഭാരവും വഹിച്ച് കുഴ തെറ്റാതെ ചലിക്കാൻ കാൽമുട്ടിനെ സഹായിക്കുന്നത്. തുടയെല്ലും (ഫീമർ) കണങ്കാലിലെ (ടിബിയ) എല്ലും ചേരുന്നിടത്തു രൂപപ്പെടുന്ന വളരെ സങ്കുചിതമായ ഒരു സന്ധിയാണ് കാൽ മുട്ട്. ഈ രണ്ട് എല്ലുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ധാരാളം ലിഗമെന്റുകൾ ഉണ്ട്. ചിലത് മുട്ടിന് ഉള്ളിലും ചിലത് പുറമെയും ആയി സ്ഥിതി ചെയ്യുന്നു.
*പ്രധാനപെട്ട ലിഗമെന്റുകൾ ഏതെല്ലാം?*
മുട്ടിന്റെ ഇരുവശങ്ങളിലായി *കൊളാറ്ററൽ* (MCL/LCL) ലിഗമെന്റുകൾ സ്ഥിതി ചെയുന്നു. ഇവ മുട്ടിനെ വശങ്ങളിലേക്ക് തെറ്റുന്നത് തടയുന്നു. *ക്രൂശിയറ്റ്* ലിഗമെന്റുകൾ മുട്ടിന്റെ ഉൾഭാഗത്ത് കുരിശിന്റെ ആകൃതിയിൽ പരസ്പരം പിണഞ്ഞു സ്ഥിതി ചെയ്യുന്നു. ഇവ മുട്ടിന്റെ എല്ലുകൾ മുൻപിലേക്കും പിറകിലേക്കും തെറ്റി പോകുന്നത് തടയുന്നു. *മെനിസ്കസ്* മുട്ടിന്റെ ഉള്ളിൽ ഒരു കുഷ്യൻ പോലെ പ്രവർത്തിക്കുന്നു. ലിഗമെന്റുകളുടെ ഗണത്തിൽ പെടാത്ത ഇവ കാൽമുട്ടിലെ പ്രതലങ്ങൾ തമ്മിൽ ഉരസുന്നതും തമ്മിൽ തെറ്റി പോകുന്നതും തടയുന്നു. കാൽമുട്ടിലെ ചിരട്ടയെ തുടയെല്ലിനോട് ചേർക്കുന്ന ലിഗമെന്റുണ്ട് ( *MPFL* ). ഇത് പൊട്ടുന്നത് കൂടെക്കൂടെ ചിരട്ട തെറ്റുവാൻ കാരണമാകുന്നു.
*പരിക്കുകളുടെ ലക്ഷണം*
വേഗത കൂടിയ കളികൾക്കിടയിലാണ് കാൽമുട്ടിന് പൊതുവെ പരിക്കുകൾ പറ്റാറുള്ളത്. വേഗത്തിൽ വന്നു കാല് കുത്തിയ ശേഷം വശങ്ങളിലേക്ക് തിരിയുന്നത് പരിക്കിന് കാരണമാകുന്നു. മുട്ടിനുള്ളിൽ നീരും കാൽ അനക്കുമ്പോൾ അതിശക്തമായ വേദനയുമാണ് തുടക്കത്തിൽ അനുഭവപ്പെടുക.ക്രൂശിയറ്റ്, കൊളാറ്ററൽ എന്നീ ലിഗമെന്റുകളുടെ ജോലി കാൽമുട്ടിന്റെ കുഴ തെറ്റാതെ കാക്കുന്നതാണ്. ഇവയ്ക്ക് പരിക്ക് പറ്റുമ്പോളുണ്ടാകുന്ന വേദനയും നീരും മൂന്ന് നാല് ആഴ്ചകളിൽ മാറുകയും പിന്നീട് നടക്കുമ്പോൾ മുട്ട് തെന്നുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് മൂലം രോഗിക്ക് പടികൾ ഇറങ്ങുന്നതിനും കളിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാവു. മെനിസ്കസിനുണ്ടാകുന്ന പരിക്കുകളിൽ നീര് മാറിയതിനു ശേഷവും വേദന നിലനിൽക്കുകയും മുട്ട് അനക്കുമ്പോൾ കൊളുത്തി പിടിക്കുന്ന വേദന ഉണ്ടാവുകയും ചെയുന്നു. ചില അവസരങ്ങളിൽ മെനിസ്കസിന്റെ കീറിയ ഭാഗം സന്ധിയുടെ ഇടയിൽ കുടുങ്ങി മുട്ട് അനക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവാം (Locking). നേരിട്ടുള്ള പരിശോധയക്ക് ശേഷം Xray, MRI, CT എന്നിവ ഉപയോഗിച്ചാണ് കാൽമുട്ടിലെ പരിക്കുകൾ നിർണ്ണയിക്കുന്നത്.
*ചികിത്സ*
ചില ലിഗമെന്റുകൾ പൊട്ടിയാൽ തുന്നി ചേർക്കുക സാധ്യമല്ല. ക്രൂശിയറ്റ് (ACL / PCL) ലിഗമെന്റുകൾ ആണ് ഇതിന് ഉദാഹരണം. മറ്റുള്ളവ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ ആണെങ്കിൽ ശസ്ത്രക്രിയയിലൂടെ തുന്നി ചേർക്കുവാൻ സാധിക്കും.
ഒരു നിശ്ചിത കാലാവധിക്ക് ശേഷമാണ് ചികിത്സ തേടുന്നതെങ്കിൽ തുന്നി ചേർക്കൽ (Repair) സാധ്യമല്ല. തുന്നി ചേർക്കൽ സാധ്യമല്ലാത്ത പരിക്കുകൾക്ക് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന ഗ്രാഫ്റ്റ് ഉപയോഗിച്ച് ലിഗമെന്റ് പുനർ നിർമ്മിക്കണം (Reconstruction). പേശികളുടെ നാരുകളാണ് (tendon) ലിഗമെന്റ് പുനർ നിർമ്മിക്കുന്നതിനായി പൊതുവെ ഉപയോഗിക്കുന്നത്. മെനിസ്കസിനുണ്ടാകുന്ന പരിക്കിന്റെ സ്ഥാനം, ആഴം, പാറ്റേൺ, കാലാവധി എന്നിവയെ ആസ്പദമാക്കിയാവും ചികിത്സ നിർണയിക്കുക. മെനിസ്കസ് പരിക്ക് തുന്നിച്ചേർക്കാൻ സാധിക്കാത്ത തരത്തിലുള്ളതാണെങ്കിൽ വേദനയ്ക്ക് കാരണമായ കീറിയ ഭാഗം ഭേദപ്പെട്ട രീതിയിൽ രൂപപ്പെടുത്തി എടുക്കുന്നതാണ് ചികിത്സ (Meniscal Balancing).
*എന്താണ് ആർത്രോസ്കോപ്പി അഥവാ കീ ഹോൾ ശസ്ത്രക്രിയ.?*
ചെറിയ സുഷിരങ്ങളിലൂടെ നേർത്ത ക്യാമറ പ്രവേശിപ്പിച് സന്ധിയുടെ ഉൾഭാഗം
സ്ക്രീനിൽ കണ്ട് ചെയ്യുന്ന ശസ്ത്രക്രിയയാണ് ആർത്രോസ്കോപ്പി (കീ ഹോൾ സർജറി ). മറ്റു സുഷിരങ്ങളിലൂടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങളും നൂലും ഗ്രാഫ്റ്റും പ്രവേശിപ്പിക്കാം. തുറന്നുള്ള ശസ്ത്രക്രിയയിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സന്ധിയുടെ ഉൾ ഭാഗങ്ങളിലേക്ക് എത്തിപ്പെടാനും ഉപകരണങ്ങൾ പ്രവേശിപ്പിക്കുവാനും പ്രയാസമാണ്. ഇത് സാധിക്കും എന്നതാണ് ആർത്രോസ്കോപിയുടെ പ്രധാന പ്രയോജനം. മുറിവുകളുടെ വലിപ്പം ചെറുതായതിനാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയും ബുദ്ധിമുട്ടുകളും കുറവാണ്.
*വ്യായാമവും പരിക്കുകളും*
സന്ധികളുടെ ചുറ്റുമുള്ള പേശികളുടെ ബലം കൂട്ടുന്നത് കളികൾക്കിടയിലെ പരിക്കുകൾ ഉണ്ടാകുവാനുള്ള സാധ്യത കുറയ്ക്കുന്നു. ഒരു തെറാപ്പിസ്റ്റിന്റെ മേൽനോട്ടത്തിൽ കൃത്യമായ അളവിലും രീതിയിലും വ്യായാമങ്ങൾ പരിശീലിക്കുന്നതാണ് ഉചിതം. ചികിത്സയുടെ ഭാഗമായും ശസ്ത്രക്രിയയ്ക്ക് ശേഷവും വ്യായാമങ്ങൾ നിർദ്ദേശിക്കാറുണ്ട്.
*പരിക്കുകൾ ഒഴിവാക്കാൻ.*
കാൽമുട്ടിലെ പേശികൾക്ക് ബലം കൂട്ടുക. ശരീരഭാരം കുറയ്ക്കുക. കളിക്കുന്നതിനുമുമ്പ് വാം അപ്പ് ചെയ്യുക. ശരിയായ പാദ സംരക്ഷകൾ ഉപയോഗിക്കുക.
*ഉപസംഹാരം*
സ്പോർട്സ് പരിക്കുകൾ കൃത്യമായ സമയത്ത് ചികിത്സിച്ചില്ലയെങ്കിൽ ഭാവിയിൽ സന്ധിയിൽ തേയ്മാനമുണ്ടാക്കാം. ഒരു ലിഗമെന്റിന്റെ പരിക്ക് പിന്നീട് മറ്റ് ലിഗമെന്റുകൾക്കും മെനിസ്കസിനും പരിക്കുണ്ടാകുന്നതിനും മുട്ടിന്റെ കുഴ തെറ്റുന്നതിനും കാരണമായേക്കാം. തുടക്കത്തിലെ തന്നെ ആധുനിക അറിവും സംവിധാനവും ഉപയോഗിച്ച് രോഗനിർണയവും ചികിത്സയും തേടുന്നതാണ് ഉചിതം.
Dr. Unnikuttan D, Consultant Orthopaedic Surgeon, SUT Hospital, Pattom
Shoulder pain can be due to many reasons ranging from Osteoarthritis to frozen shoulder. As age increases, the risk of shoulder-related problems increases.
Peri Arthritis
Most shoulder pain in old age is caused by the shrinking of capsule, which covers the joint, shrinking. This is called periarthritis or frozen shoulder. This disease is more common in women and is more common in diabetics and thyroid patients. It initially presents as pain around the shoulder. Then there is difficulty in moving the shoulder. It is more difficult to move the arm above the head and behind the body. The condition resolves on its own in most patients. After about two years the disease is at its peak and the difficulties gradually subside and disappear. Treatment consists of medications to reduce pain and exercises to maintain muscle strength. In a few, this condition remains unchanged. Such people should be sedated and sent the capsule. Keyhole surgery is also preferred for this condition.
Rotator cuff
Rotator cuff related problems are the most dangerous of shoulder pains in old age. The rotator cuff is a joint of muscles around the shoulder. Due to the fact that it holds the bones together at the joint, the shoulder can be moved effortlessly in all directions. The rotator cuff can be atrophied in the elderly. This is because the shoulder muscles are less strength and rub against the adjacent bone. Even minor injuries can cause a rotator cuff tear in the elderly. Even casually turning the arm back and forth can cause problems in rotator cuff. Even small tears can cause severe pain and weakness. The pain becomes unbearable at night. If not treated properly, the muscles atrophy and the joint wears down. If not treated on time, subsequent treatment becomes difficult due to the inward enlargement of the tear. This condition is diagnosed by direct examination of the patient. MRI scan is used to determine the extent of the rotator cuff tear. The treatment is to surgically attach the torn part to the bone. Arthroscopy (Keyhole) surgery allows more precise and smaller incisions to be made inside the shoulder. Rotator cuff related problems can be prevented by practicing specific exercises to increase shoulder strength and control. A rupture may be preceded by similar pain and discomfort due to swelling. In such people, the problem can be solved by injecting medicine with a thin needle into the shoulder and then practicing exercises.
Osteoarthritis (wear and tear of bones)
Another cause of shoulder pain in old age is wear and tear of bones. It is a condition in which the cartilage at the ends of the bones in the joint is lost. This can occur due to rheumatic diseases or due to natural wear and tear. Another reason is untreated previous bone fractures. The primary symptom is painful movement of the shoulder. The disease can be confirmed by X-ray. It is impossible to regenerate cartilage through drugs or other means. Joint replacement surgery is the only permanent cure for this. The ends of the bones adjacent to the joint are replaced with metal and plastic. A special type of joint replacement called a reverse shoulder replacement is necessary for those who have a Rotator cuff tear along with the Osteoarthritis.
Other reasons
Like any other body part, the shoulder can be affected by infections, tumors, and fractures. It is of utmost importance to make sure that shoulder pains are not caused by these problems. Shoulder pain can be caused by wear and tear at the joint where the shoulder blade meets the collar bone, inflammation of nearby bursae, loss of flexibility of the muscles, and many other reasons. All of these can be treated with exercise and medication. Use specific exercises prescribed by your doctor. Rarely, these problems require steroid injections into the shoulder. Rheumatoid arthritis can also affect the shoulders. Since rheumatic arthritis can be of many forms, it is important to diagnose it correctly and take medication as early as possible. Apart from this, the wear and tear on the neck can be felt as pain in the arm and shoulder.
Conclusion
Shoulder problems can be caused by a variety of reasons. With advanced knowledge and systems, finding the exact cause and treating it at an early stage can avoid serious illness and surgery.
മനുഷ്യ ശരീരത്തിലെ എല്ലാ സന്ധികളിലും കാണപ്പെടുന്ന കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമാണ് തരുണാസ്ഥി അഥവാ കാര്‍ട്ടിലേജ്. എല്ലുകളുടെ അഗ്രഭാഗം ഇവയാല്‍ മൂടപ്പെട്ടത് മൂലമാണ് സന്ധികള്‍ അനായാസേന ചലിപ്പിക്കുവാന്‍ സാധിക്കുന്നത്. സന്ധികളില്‍ തരുണാസ്ഥി നഷ്ടപെടുന്ന അവസ്ഥയെ ആര്‍ത്രൈറ്റിസ് എന്ന് വിളിക്കുന്നു. സന്ധികളെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ മൂലം ഈ അവസ്ഥ ഉണ്ടാവാം. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റുമറ്റോയ്ട് ആര്‍ത്രൈറ്റിസ് (ആമവാതം) എന്നീ വകഭേദങ്ങളാണ് കാല് മുട്ടില്‍ സാധാരണയായി കണ്ടു വരുന്നത്.
ആര്‍ത്രൈറ്റിസ് പലതരം
പ്രായസംബന്ധമായ തേയ്മാനം മൂലം തരുണാസ്ഥി നഷ്ടപെടുന്ന അവസ്ഥയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. സ്വന്തം പ്രതിരോധ ശേഷി തരുണാസ്ഥിയെ നശിപ്പിക്കുന്ന റുമറ്റോയ്ട് ആര്‍ത്രൈറ്റിസ് (ആമവാതം) മറ്റൊരു ഉദാഹരണമാണ്. രക്തത്തില്‍ യൂറിക് ആസിഡിന്റെ ഉയര്‍ന്ന അളവ് അണുബാധ തുടങ്ങി മറ്റ് പല കാരണങ്ങള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാവാം. ഉയര്‍ന്ന ശരീരഭാരം കാല്‍മുട്ടിലെ തേയ്മാനത്തിന്റെ വേഗത കൂട്ടുന്നു. മുട്ടിനു സമീപത്തെ പേശികളുടെ ബലക്കുറവ്, മുട്ടിനു സംഭവിക്കുന്ന പരിക്കുകള്‍ ശരിയായ രീതിയില്‍ ചികിത്സിക്കപ്പെടാതെ പോകുന്നത് എന്നിവ തേയ്മാനത്തിന്റെ വേഗത കൂടുവാന്‍ കാരണമാകാറുണ്ട്.
രോഗ നിര്‍ണ്ണയം
ആര്‍ത്രൈറ്റിസ് പല വിധമാകയാല്‍ ശരിയായ കാരണം കണ്ടെത്തിയ ശേഷം അതിനനുസരിച്ചുള്ള ചികിത്സ വേണം നല്കാന്. ഡോക്ടര്‍ നേരിട്ട് നടത്തുന്ന പരിശോധനകള്‍ കൂടാതെ എക്സ് റേ, രക്ത പരിശോധന എന്നിവ രോഗവസ്ഥ കണ്ടു പിടിക്കാന്‍ സഹായിക്കുന്നു. തരുണാസ്ഥി നഷ്ടപെടുവാനുള്ള കാരണം മുട്ടിനുള്ളിലെ അണുബാധ, ട്യൂമര്‍, പരിക്ക് എന്നിവ അല്ല എന്ന് പ്രാഥമികമായി ഉറപ്പ് വരുത്തണം. ഇവയ്ക്കൊക്കെ അടിയന്തിരമായി ചികിത്സ തേടേണ്ടതുണ്ട്.
ശസ്ത്രക്രിയ ഒഴിവാക്കാം
പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സിച്ചാല്‍ കഠിനമായ പ്രശ്നങ്ങളും ശസ്ത്രക്രിയയും ഒഴിവാക്കാം. റുമറ്റോയ്ട് പോലെയുള്ള വാത രോഗങ്ങള്‍ തുടക്കത്തിലെ കണ്ടു പിടിക്കുകയാണെങ്കില്‍ മരുന്നുകളിലൂടെ തേയ്മാനം നിയന്ത്രിക്കുവാനാകും. ദീര്‍ഘനാള്‍ ചികിത്സ ആവശ്യമുള്ള ഈ അസുഖങ്ങള്‍ക്ക് കൃത്യമായ ഇടവേളയിലുള്ള രക്ത പരിശോധനകളുടെ അടിസ്ഥാനത്തില്‍ മരുന്നുകളുടെ അളവ് നിയന്ത്രിക്കുകയും വേണം. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പൊതുവെ വര്‍ദ്ധക്യത്തിലാണ് അനുഭവപ്പെടുന്നത് എങ്കിലും നാല്പത് വയസ്സ് മുതല്‍ അതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങാം. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രത്യേക വ്യായാമങ്ങളിലൂടെ മുട്ടിനു ചുറ്റുമുള്ള പേശികളുടെ ബലം കൂട്ടുന്നത് തേയ്മാനത്തിന്റെ വേഗത കുറയ്ക്കുവാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതും പ്രയോജനപ്രദമാണ്.
ശസ്ത്രക്രിയ എപ്പോള്‍?
അസ്സഹനീയമായ മുട്ട് വേദന രോഗിയുടെ ദൈനം ദിന ജീവിതത്തെ ബാധിക്കും. യാത്രകള്‍ ഒഴിവാക്കേണ്ടി വരുന്നതും വ്യായാമക്കുറവും മാനസികവും ശാരീരികവുമായ മറ്റ് അസുഖങ്ങള്‍ക്ക് കാരണമാകും. ഇരുന്നിടത്തു നിന്നും എഴുന്നേല്‍ക്കുന്നതിനും നടക്കുന്നതിനും പടികള്‍ കയറുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടും. തരുണാസ്ഥിയുടെ അളവ് കാര്യമായി കുറഞ്ഞ് എല്ലുകള്‍ ഉരസുന്ന സ്ഥിതിയിലാണ് ഇത് സംഭവിക്കുക. തേയ്മാനം സംഭവിച്ച സന്ധികളില്‍ മരുന്നുകളിലൂടെ തരുണാസ്ഥി പുനരുജ്ജീവിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ പൂര്‍ണമായി വിജയം കണ്ടിട്ടില്ല. ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ ആര്‍ത്രൈറ്റിസ് മൂലമുള്ള മുട്ട് വേദന വളരെ നാളായി അനുഭവപ്പെടുന്നവര്‍ക്ക് സ്വീകരിക്കാവുന്ന നല്ലൊരു പരിഹാരമാണ് സന്ധി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ. സന്ധിയോട് ചേര്‍ന്നുള്ള എല്ലുകളുടെ അഗ്ര ഭാഗം ലോഹവും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് മാറ്റി വയ്ക്കുന്നത്.
Dr Unnikuttan D
Consultant Orthopedic Surgeon
Specialized in Joint Replacement & Arthroscopic Sports medicine
SUT Hospital, Pattom, Trivandrum
List of contents
ചെറുതും വലുതുമായ പല കാരണങ്ങൾ കൊണ്ടും തോളിൽ വേദനയുണ്ടാകാം. പ്രായം കൂടും തോറും തോളുമായി ബന്ധപെട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുന്നു.
പെരി ആർത്രൈറ്റിസ്
വാർദ്ധക്യത്തിൽ ഉണ്ടാകുന്ന തോളു വേദനയിൽ അധികവും സന്ധിയുടെ ആവരണമായ ക്യാപ്സൂൾ ചുരുങ്ങുന്നത് മൂലമാണ്. ഇതിനെ പെരിആർത്രൈറ്റിസ് അഥവാ ഫ്രോസൺ ഷോൾഡർ എന്ന് വിളിക്കുന്നു. സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന ഈ രോഗം പ്രമേഹ രോഗികളിലും തൈറോയ്ഡ് രോഗികളിലും അമിതമായി കാണപ്പെടുന്നു. തുടക്കത്തിൽ തോളിനു ചുറ്റും വേദന ആയാണ് ഇത് രൂപപ്പെടുന്നത്. പിന്നീട് തോൾ ചലിപ്പിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. തലയ്ക്ക് മുകളിലേക്കും ശരീരത്തിന് പിറകിലേക്കും കൈ ചലിപ്പിക്കാനാണ് കൂടുതൽ ബുദ്ധിമുട്ട്. ഭൂരിഭാഗം രോഗികളിലും ഈ അവസ്ഥ തനിയെ മാറാറുണ്ട്. ഏകദേശം രണ്ട് വർഷം കൊണ്ട് അസുഖം പരമാവധി കൂടിയ ശേഷം പതിയെ പതിയെ കുറഞ്ഞു ബുദ്ധിമുട്ടുകൾ ഇല്ലാതാവുന്നു. വേദന കുറയ്ക്കാനുള്ള മരുന്നുകളും പേശികളുടെ ബലം നിലനിർത്താനുള്ള വ്യായാമങ്ങളുമാണ് ചികിത്സ. ചുരുക്കം ചിലരിൽ ഈ അവസ്ഥ മാറാതെ നിൽക്കുന്നു. അങ്ങിനെയുള്ളവരിൽ മയക്കം നൽകി ക്യാപ്സൂൾ അയച്ചു വിടണം. ഇതിനായി താക്കോൽ ദ്വാര ശസ്ത്രക്രിയയും ഉപയോഗിക്കാറുണ്ട്.
റോട്ടേറ്റർ കഫ്
വാർദ്ധക്യത്തിൽ ഉണ്ടാവുന്ന തോളുവേദനകളിൽ അപകടകരമായത് റോട്ടേറ്റർ കഫ് അനുബന്ധ പ്രശ്നങ്ങളാണ്. തോളിനു ചുറ്റുമുള്ള പേശികൾ സംയോജിച്ചുണ്ടാകുന്നതാണ് റോട്ടേറ്റർ കഫ്. സന്ധിയിൽ എല്ലുകളെ തമ്മിൽ ഇത് ചേർത്ത് നിർത്തുന്നത് മൂലമാണ് അനായാസേന എല്ലാ ദിശയിലേക്കും തോൾ ചലിപ്പിക്കാൻ കഴിയുന്നത്. പ്രായമായവരിൽ റോട്ടേറ്റർ കഫ് ശോഷിച്ചതായിരിക്കും. തോളിലെ പേശികൾക്ക് ബലം കുറവായത് മൂലം സമീപത്തുള്ള എല്ലുമായി ഉരസുന്നതാണ് ഇതിന്റെ കാരണം. ചെറിയ പരിക്കുകൾ പോലും പ്രായമായവരിൽ റോട്ടേറ്റർ കഫ് കീറുന്നതിന് കാരണമാകും. കൈ അശ്രദ്ധമായി പിറകിലേക്കും മറ്റും തിരിക്കുന്നതു പോലും ചിലരിൽ പ്രശ്നമുണ്ടാക്കാം. ചെറിയ കീറലുകൾ പോലും കടുത്ത വേദനയും ബലക്കുറവും ഉണ്ടാക്കുന്നു. രാത്രികാലങ്ങളിൽ ആണ് വേദന അസ്സഹനീയമാകുന്നത്. ശരിയായ രീതിയിൽ ചികിത്സിക്കപ്പെടാതിരുന്നാൽ പേശികൾ ശോഷിച്ചു പോവുകയും സന്ധിയിൽ തേയ്മാനമുണ്ടാവുകയും ചെയ്യുന്നു. തക്ക സമയത്ത് ചികിത്സിച്ചില്ലയെങ്കിൽ കീറിയ ഭാഗം ഉള്ളിലേക്ക് വലിയുന്നത് മൂലം പിന്നീടുള്ള ചികിത്സ ദുഷ്കരമാകും. രോഗിയിൽ നേരിട്ടുള്ള പരിശോധനയിലൂടെയാണ് ഈ അവസ്ഥ കണ്ടുപിടിക്കുന്നത്. റോട്ടേറ്റർ കഫ് എത്ര ശതമാനം കീറി എന്നത് നിജപ്പെടുത്താനായി MRI സ്കാൻ ഉപയോഗിക്കുന്നു. കീറിയ ഭാഗം ശസ്ത്രക്രിയയിലൂടെ എല്ലിലേക്ക് ഘടിപ്പിക്കുന്നതാണ് ഇതിനുള്ള ചികിത്സ. താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ കൂടുതൽ കൃത്യതയോടെയും ചെറിയ മുറിവുകളിലൂടെയും തോളിനുള്ളിലെ ശസ്ത്രക്രിയകൾ ചെയ്യുവാനാവും. തോളിന്റെ ബലവും നിയന്ത്രണവും കൂട്ടാനുള്ള പ്രത്യേക വ്യായാമങ്ങൾ പരിശീലിക്കുന്നതിലൂടെ റോട്ടേറ്റർ കഫ് അനുബന്ധ പ്രശ്നങ്ങൾ തടയാനാവും. കീറുന്നതിനു മുന്നോടിയായി നീർക്കെട്ട് മൂലം സമാനമായ വേദനയും ബുദ്ധിമുട്ടുകളും ഉണ്ടാവാം. അങ്ങിനെയുള്ളവരിൽ തോളിനുള്ളിൽ നേർത്ത സൂചി കൊണ്ട് മരുന്ന് കുത്തിവച്ച ശേഷം വ്യായാമങ്ങൾ പരിശീലിപ്പിക്കുന്നതിലൂടെ പ്രശ്നം പരിഹരിക്കാം.
തേയ്മാനം
അത്ര സാധാരണമല്ല എങ്കിലും വർദ്ധക്യത്തിൽ ഉണ്ടാകുന്ന തോൾ വേദനയുടെ മറ്റൊരു കാരണമാണ് തേയ്മാനം. സന്ധിയിൽ എല്ലുകളുടെ അഗ്രഭാഗത്തുള്ള തരുണാസ്ഥി നഷ്ട പെടുന്ന അവസ്ഥയാണിത്. ആമവാതം പോലെയുള്ള വാത രോഗങ്ങൾ മൂലമോ സ്വാഭാവികമായ തേയ്മാനം അമിതമാകുന്നത് കൊണ്ടോ ഇത് സംഭവിക്കാം. എല്ലുകളിൽ മുൻപ് ഉണ്ടായിട്ടുള്ള പൊട്ടലുകൾ ചികിത്സിക്ക പെടാത്തതും മറ്റൊരു കാരണമാണ്. തോളിലെ ചലനങ്ങൾ വേദനാജനകമാകുന്നതാണ് രോഗലക്ഷണം. എക്സ് റേയിലൂടെ രോഗം സ്ഥിരീകരിക്കാം. മരുന്നുകളിലൂടെയൊ മറ്റു മാർഗങ്ങളിലൂടെയോ തരുണാസ്ഥി പുണരുജ്ജീവികുക അസാധ്യമാണ്. സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ഇതിനുള്ള ശാശ്വത ചികിത്സ. സന്ധിയോട് ചേർന്നുള്ള എല്ലുകളുടെ അഗ്ര ഭാഗം ലോഹവും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് മാറ്റി വയ്ക്കുന്നത്. തേയ്മാനത്തോടൊപ്പം റോട്ടേറ്റർ കഫ് കീറലും ഉള്ളവർക്ക് റിവേഴ്സ് ഷോൾഡർ റീപ്ലേസ്മന്റ് എന്ന പ്രത്യേക തരം സന്ധി മാറ്റിവയ്ക്കൽ അനിവാര്യമാണ്.
മറ്റ് കാരണങ്ങൾ
മറ്റേത് ശരീര ഭാഗവും പോലെ തന്നെ അണു ബാധ, ട്യൂമർ, ഒടിവുകൾ എന്നിവ തോളിനെയും ബാധിക്കാം. തോളിലെ വേദനകൾ ഇവ മൂലമല്ല എന്ന് ഉറപ്പാക്കുന്നത് പരമപ്രധാനമാണ്. തോൾ പലക കോളർ ബോണു മായി ചേരുന്നിടത്തു സന്ധിയിൽ തേയ് മാനം, സമീപത്തുള്ള ബർസകളിൽ വീക്കം, പേശികളിൽ അയവ് നഷ്ടപെടുന്നത് തുടങ്ങി മറ്റ് പല കാരണങ്ങൾ കൊണ്ടും തോൾ വേദന ഉണ്ടാകാം. ഇവയെല്ലാം വ്യായാമവും മരുന്നും കൊണ്ട് ചികിത്സിക്കാം. ഡോക്ടർ നിർദ്ദേശിക്കുന്ന പ്രത്യേക വ്യായാമങ്ങളാണ് ഉപകരിക്കുക. അപൂർവമായി ഇത്തരം പ്രശ്നങ്ങൾക്ക് തോളിൽ നല്കപ്പെടുന്ന സ്റ്റിറോയ്ഡ് കുത്തിവയ്പ്പുകൾ വേണ്ടി വരും. വാത രോഗങ്ങൾ തോളിനെയും ബാധിക്കാം. വാതങ്ങൾ പലവിധം ആകാം എന്നതിനാൽ കൃത്യമായി കണ്ടെത്തി വളരെ നേരുത്തേ തന്നെ മരുന്ന് കഴിക്കേണ്ടതാണ്. ഇത് കൂടാതെ കഴുത്തിൽ ഉണ്ടാകുന്ന തേയ്മാനം കയ്യിലേക്കും തോളിലും ഉള്ള വേദനയായി അനുഭവപ്പെടാം.
ഉപസംഹാരം
തോളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നാനാവിധമായ കാരണങ്ങൾ കൊണ്ടാകാം. അധൂനിക അറിവും സംവിധാനങ്ങളും ഉപയോഗിച്ച് കൃത്യമായ കാരണം കണ്ടെത്തി പ്രാരംഭ ഘട്ടത്തിലേ ചികിത്സ നൽകിയാൽ ഗുരുതരാവസ്ഥയും ശസ്ത്രക്രിയയും ഒഴിവാക്കാനാകും
Dr Unnikuttan D
Consultant Orthopedic Surgeon
Specialized in Joint Replacement & Arthroscopy
SUT Hospital, Pattom